ഓർമ്മകൾ

                         ഓർമ്മകൾ
- - - - - - - - - - - - - - - - - - - ‌- - - - - - - - - - - - - - - - - -

                          പുതിയ ഗ്യാസ് കണക്ഷൻ ഉപയോഗത്തിലായെങ്കിലും പിശുക്കിൻ്റെ അപാരതയിൽ ഗ്യാസ് തീരാതിരിക്കാനുള്ള പ്രയത്നം. രണ്ടു ദിവസം മാത്രം ആറുമാസമാകാൻ. എന്നിട്ടും ഗ്യാസ് തീർന്നില്ല.
           ബന്ധുവീട്ടിലെ സന്ദർശനം. സംസാരത്തിനിടയിൽ ആറു മാസത്തിനിടയിൽത്തന്നെ പുതിയത് വാങ്ങണമെന്ന്, അപ്രകാരം വാങ്ങാതിരുന്ന അവരുടെ അമ്മ കുറെനാൾ അതിൻ്റെ പിന്നിലലഞ്ഞ കഥയും പറഞ്ഞു.
          വീട്ടിലെത്തി ഏജൻസിയിലേക്ക് വിളിച്ചു ചോദിച്ചു, പുതിയത് ഉറപ്പാക്കി.
കുറ്റി കാലിയായിട്ടില്ല. അടുത്തുള്ളവരുടെയടുത്തും കാലിക്കുറ്റി ഇല്ല,  ഉപയോഗിക്കാനുംവേണ്ട. ഗ്യാസ് കൊണ്ടുവരുന്നയാളും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന്.
           ഉരുളിയെടുത്ത് കുറച്ചധികം അരി, ഗോതമ്പ്പൊടി, ഗോതമ്പ്, ജീരകം, ഉലുവ മുതലായവ വറുത്തെടുത്തു. കുറ്റി കാലിയാകുന്നില്ല. മഴക്കാലമാണ്. വെള്ളം തിളപ്പിച്ച് വലിയ പാത്രങ്ങളിൽ നിറച്ചു വച്ചു. രാത്രി നേരം ഒരുപാടായി. രാവിലെ നേരത്തെ എഴുന്നേറ്റ് അന്നത്തെ പാചകം തുടങ്ങി. അടുത്ത വീട്ടുകാർ എഴുന്നേറ്റാൽ ഒന്നൂടെ പറഞ്ഞ് അവർക്ക് ഉപയോഗിക്കാൻ കൊടുക്കാമെന്ന് കരുതിയത് വെറുതെയായി. പാചകത്തിനിടയ്ക്ക് രണ്ട് ബർണറും മങ്ങിത്തുടങ്ങുകയും കെടുകയും ചെയ്തു.
   ''കാലിക്കുറ്റി എവിടുന്ന് കിട്ടി"യെന്ന ഗ്യാസ് കൊണ്ടുവരുന്നയാളുടെ ചോദ്യത്തിന് "മെനക്കെട്ട് തീർത്തു" എന്ന മറുപടിയിലൊതുക്കി.

ശൈലജ
22 - 06 - 2025

Comments

Popular posts from this blog

ശിക്കാരിമൊഴികൾ

ശിക്കാരിമൊഴികൾ