സ്മരണിക പന്ത്രണ്ടാം വാർഷീകം
സ്മരണിക പന്ത്രണ്ടാം വാർഷീകം
12 - 10 - 2025
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
പത്തുമണിക്കു തുടങ്ങുന്ന പരിപാടിയിലേക്ക് 12 മണിക്കെത്തുക എന്നത് ചെറിയ കാര്യമല്ല.
ഓട്ടുപാറയിൽ അടുത്ത ബസിനെ തിരയാനായി നിൽക്കുമ്പോഴാണ് യാത്രക്കാരുമായി ഒരു ഓട്ടോ വന്നത്. സാരഥിയാകട്ടെ ഒന്നാംതരം മുതൽ ക്ലാസ്സിലുണ്ടായിരുന്ന സുരേഷും. യാത്രക്കാരെ കൊണ്ടുവിട്ടു വന്ന സുരേഷിൻ്റെ വണ്ടിയിൽ തെക്കുംകരയിലെ രണ്ടു വീടുകളിലേയ്ക്കൊന്നെത്തി നോക്കി നേരേ സ്കൂളിലേക്ക്. സഹപാഠികളുടെ ഇടയിലേക്ക്.
സ്കൂളിന് അനിവാര്യമായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
വർഷങ്ങളായി തുടരുന്നെങ്കിലും ആദ്യമായി പങ്കെടുക്കാൻ പറ്റിയവരും അവിടുണ്ടായിരുന്നു. പ്രതീക്ഷിച്ചിരുന്ന പലരും വന്നിട്ടുമില്ലായിരുന്നു. വേണു, ആസ്യ എന്നിവരുടെ കുടുംബാംഗങ്ങളും എത്തിച്ചേർന്നവരിൽപ്പെടുന്നു. അവരുടെ അനുമോദനങ്ങളും സ്മരണികയുടെ അഭിമാന നിമിഷങ്ങളായിരുന്നു. അങ്ങനെ എല്ലാവരുമൊത്തുചേർന്ന് ഭക്ഷണവും കഴിച്ച് ഒരു ദിനം കൂടെ.
വർഷങ്ങളുടെ പഴക്കമൊന്നും സ്കൂളോർമ്മകൾ ഓർത്തെടുക്കുന്നതിൽ കാണാമായിരുന്നില്ല. സന്താപസന്തോഷങ്ങൾ പങ്കിട്ട് തന്നെയായിരുന്നു സ്മരണികയുടെ ഈ ആഘോഷദിനവും.
ശൈലജ

Comments
Post a Comment