Posts

ശിക്കാരിമൊഴികൾ

                   ശിക്കാരിമൊഴികൾ - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -               31 - 12 - 2025 ൽ നിന്ന് 01 -  01 - 2026 ലേക്കുള്ള കാത്തിരിപ്പു നിമിഷങ്ങൾ. ശിക്കാരി : ഈ വർഷം ഞാനും ചില "ഉറച്ച" തീരുമാനങ്ങളെടുക്കുന്നുണ്ട്. ശിക്കാരീസ് അമ്മ : ഉറച്ചതെന്ന് കേട്ടപ്പോ തന്നെ മിണ്ടാതിരിക്കലായിരിക്കും നമ്മക്ക് നല്ലതെന്ന ചിന്തയോടെ "ഉം എന്താ" എന്ന മട്ടിലിരുന്നു. ശിക്കാരി:    ഈ വർഷം എല്ലാ നെഗറ്റീവ് പീപ്പ്ൾസിനേയും ഒഴിവാക്കാണ്. അതിന്നാദ്യം എൻ്റെ ശൈലയെ ഒഴിവാക്കുകയാണ് . ശൈലജ 01 - 01 - 2026

ഒത്തുചേരൽ - 08-01-2026

ഒത്തുചേരൽ - 08 - 01 - 2026 ---------------------------------------------------------------------                    എവിടെയെന്ന് പറഞ്ഞാൽ അവിടെ എത്തിക്കാമെന്നേറ്റ ശിക്കാരി ഷീജയുടെ വീട്ടിലെത്തിച്ചു മടങ്ങിപ്പോയി. കുറച്ചു സമയം അവിടുത്തെ വിരുന്നുകാരി. സിന്ധുവും നിഷയും വന്നതോടെ അവരോടൊപ്പം ഞാനും ഷീജയും സിന്ധുവിൻ്റെ കാറിൽ സുരേഷേട്ടൻ്റെ തറവാട്ടിലേക്ക് യാത്ര ആരംഭിച്ചു. തറവാട്ടിലേക്കുള്ള തിരിച്ചറിയൽ അടയാളമായിരുന്ന കാർത്ത്യായനിഅമ്പലപരിസരത്ത് വണ്ടിയൊതുക്കി നടന്നു തുടങ്ങിയെങ്കിലും പിന്നീട് വന്നിരുന്ന വിനോദിൻ്റെ കാറിൽ തറവാട്ടിലെത്തി. പ്രകൃതിയൊരുക്കിയ മേലാപ്പുകളുടെ കലവറയിലേക്ക്, കൂട്ടുകാരുടെ അരികിലേക്ക്. സ്വീകരിച്ചവരോ-ടൊപ്പമുള്ള ചിത്രമെടുപ്പിൽ തുടങ്ങി, സൗഹൃദം പുതുക്കൽ, പരിചയപ്പെടൽ മുതലായവയും ആരംഭിച്ചു.                  ജ്യൂസ്, ചായ, സ്നാക്സുകൾക്കു പുറമെ നിഷയുടെ ഉണ്ണ്യപ്പവും ബൈജുവിൻ്റെ പാൽപ്പായസവും രുചിച്ചതിനു ശേഷമേ ഇരിപ്പിടങ്ങളെ ആശ്രയിച്ചുള്ളൂ. ശേഷം കേട്ട പാട്ടുകളെല്ലാം തന്നെ പാടിയ എല്ലാവരോടുമുള്ള അടുപ്പത്തിന് ...

സ്മരണിക പന്ത്രണ്ടാം വാർഷീകം

        സ്മരണിക പന്ത്രണ്ടാം വാർഷീകം                           12 - 10 - 2025 - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -                    പത്തുമണിക്കു തുടങ്ങുന്ന പരിപാടിയിലേക്ക് 12 മണിക്കെത്തുക എന്നത് ചെറിയ കാര്യമല്ല.         ഓട്ടുപാറയിൽ അടുത്ത ബസിനെ തിരയാനായി നിൽക്കുമ്പോഴാണ് യാത്രക്കാരുമായി ഒരു ഓട്ടോ വന്നത്. സാരഥിയാകട്ടെ ഒന്നാംതരം മുതൽ ക്ലാസ്സിലുണ്ടായിരുന്ന സുരേഷും. യാത്രക്കാരെ കൊണ്ടുവിട്ടു വന്ന സുരേഷിൻ്റെ വണ്ടിയിൽ തെക്കുംകരയിലെ രണ്ടു വീടുകളിലേയ്ക്കൊന്നെത്തി നോക്കി നേരേ സ്കൂളിലേക്ക്. സഹപാഠികളുടെ ഇടയിലേക്ക്.        സ്കൂളിന് അനിവാര്യമായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.             വർഷങ്ങളായി തുടരുന്നെങ്കി...

ശിക്കാരിമൊഴികൾ

                  ശിക്കാരിമൊഴികൾ - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - ശിക്കാരിയുടെ എയർപോഡ് കാണാനില്ല. തെരഞ്ഞു മടുത്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം ശിക്കാരീസ് അമ്മയ്ക്ക് കിടക്കയിൽ നിന്ന് കിട്ടി. ശിക്കാരി കാണത്തക്കവിധം വച്ചു. ശിക്കാരി : ആശ്ചര്യത്തോടേ "ഇതെവിടുന്നാ കിട്ട്യേ?" ശിക്കാരീസ് അമ്മ : ഗൗരവത്തോടേ "കണ്ടോട്ത്തൊക്കെ കൊണ്ടു വച്ചിട്ട് എന്നത് മുഖത്ത് പ്രകടിപ്പിച്ച് 'കിടക്കേന്ന്'. ശിക്കാരി : ഇത്രേം കഴിവോ ൻ്റെ കഴുവേറിക്ക്? ശൈലജ 23 - 08 - 2025

ശിക്കാരിമൊഴികൾ

                 ശിക്കാരിമൊഴികൾ - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - രാത്രി. ശിക്കാരിയും ഫോൺ നോക്കി കിടപ്പുണ്ട്. ശിക്കാരീസ് അമ്മ മുഖപുസ്തകത്തിലൂടെ കണ്ണോടിക്കുന്നതിനിടെ എന്തോ ഒന്ന് മൂളിപ്പോയി. ശിക്കാരി : വല്ലാത്ത സ്നേഹത്തോടെ. "യ്യോ ൻ്റെ ശൈല പാടല്ലേ. ശൈല എഴുതിയാൽ മതി, അതാവുമ്പോ ഞാൻ വായിക്കില്ലല്ലോ". ആത്മഗതം " ശബ്ദമലിനീകരണത്തിന് ഓരോ വഴികളേ". ശൈലജ 23 - 07 - 2025

ശിക്കാരിമൊഴികൾ

                   ശിക്കാരിമൊഴികൾ - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -    ശിക്കാരീസ് അമ്മ കുളി കഴിഞ്ഞിറങ്ങി. ഉടൻ. ശിക്കാരി : അമ്മാമ വിളിച്ചിരുന്നു. ശിക്കാരീസ് അമ്മ : വെറുതെ വിളിച്ചതല്ലേ? "ഞാൻ തിരിച്ചു വിളിച്ചോളാം" ന്ന് പറയുമ്പോഴേക്കും ശിക്കാരി : അതൊന്നും പറഞ്ഞില്ല. അമ്മ കുളിക്ക്യാണെന്ന് പറഞ്ഞതും എന്നോട് ഇങ്ങനൊക്കെ " നീ നുണ പറയണ്ട, എൻ്റെ മോൾക്ക് അങ്ങനുള്ള ശീലമൊന്നുമില്ല". ശിക്കാരീസ് അമ്മ : മിണ്ടുന്നതിന് അനുവദിക്കാതെ ശിക്കാരി : അമ്മ ഇവിടെ കുളിക്കാറുണ്ടെന്ന് പറഞ്ഞതും എന്നോട് ഒരു മാതിരി ചൂടായിട്ട് " നിന്നോട് പറഞ്ഞിട്ടുണ്ട് നുണ പറഞ്ഞ് പഠിക്കരുതെന്ന്. എൻ്റെ മോള് കുളിക്കാറില്ലെന്ന് പറഞ്ഞാ കുളിക്കാറില്ലാന്ന് തന്നെ. എന്ത ശൈലേ ഇങ്ങനൊക്കെ ഞാനെത്ര പറഞ്ഞിട്ടും അമ്മാമയ്ക്ക് വിശ്വാസം വരാത്തെ? ശൈലജ 09 - 07 - 2025

ഓർമ്മകൾ

                         ഓർമ്മകൾ - - - - - - - - - - - - - - - - - - - ‌- - - - - - - - - - - - - - - - - -                           പുതിയ ഗ്യാസ് കണക്ഷൻ ഉപയോഗത്തിലായെങ്കിലും പിശുക്കിൻ്റെ അപാരതയിൽ ഗ്യാസ് തീരാതിരിക്കാനുള്ള പ്രയത്നം. രണ്ടു ദിവസം മാത്രം ആറുമാസമാകാൻ. എന്നിട്ടും ഗ്യാസ് തീർന്നില്ല.            ബന്ധുവീട്ടിലെ സന്ദർശനം. സംസാരത്തിനിടയിൽ ആറു മാസത്തിനിടയിൽത്തന്നെ പുതിയത് വാങ്ങണമെന്ന്, അപ്രകാരം വാങ്ങാതിരുന്ന അവരുടെ അമ്മ കുറെനാൾ അതിൻ്റെ പിന്നിലലഞ്ഞ കഥയും പറഞ്ഞു.           വീട്ടിലെത്തി ഏജൻസിയിലേക്ക് വിളിച്ചു ചോദിച്ചു, പുതിയത് ഉറപ്പാക്കി. കുറ്റി കാലിയായിട്ടില്ല. അടുത്തുള്ളവരുടെയടുത്തും കാലിക്കുറ്റി ഇല്ല,  ഉപയോഗിക്കാനുംവേണ്ട. ഗ്യാസ് കൊണ്ടുവരുന്നയാളും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന്.   ...